താളുകള്‍

2013 ജൂൺ 12, ബുധനാഴ്‌ച

രാജിയാകാത്ത രാജി

സകലമാന ആർഷ ഭാരത മക്കളെയും ഞെട്ടിച്ചുകൊണ്ട് ശ്രീ എൽ കെ അദ്വാനിജി രാജി  വെച്ചു ....കഥ   ഒന്ന് മയങ്ങും   മുൻപ് തന്നെ വന്നു അടുത്ത വെടി ...ശ്രീമാൻ രാജി പിൻ വലിചെന്നും ...ഇതെന്തു കഥ .. എന്നായിപ്പം പാണനാർ ..... ഇത്രക്കങ്ങു രാജി
വെക്കാനും ഉടനെ രാജിയാകാനും മാത്രം ഇപ്പം ഇവിടെ എന്താണ് ഉണ്ടായത് ?
അങ്ങ് ഇന്ദ്രപ്രസ്ഥം കെട്ടിവലിക്കാൻ ആൾക്കാർ  കൂടിയതാണോ  രാജിക്ക് കാരണം ?
അമ്മയും പിന്നെ പാവകുട്ടിയും മകനും സകല വിധ പരിവാരങ്ങളും കൂടി ഇന്ദ്രപസ്തം  കട്ട് മുടിച്ചു   ഇരിക്കുമ്പോഴാണ് വലിയ കോപ്പൊന്നും കൂടാതെ തന്നെ  അങ്ങ് അരങ്ങു വാഴാം എന്ന് കരുതി ഇരിക്കുമ്പോഴാണ് അങ്ങ് പടിഞ്ഞാറ് നിന്നൊരു ഇടിവാൾ മനുഷ്യ രൂപത്തിൽ ബാ .ജാ.പ .യുടെ താമരയിതളിൽ വിരിഞ്ഞത് ....കഷ്ടകാലക്കാരന് കണ്ടക ശനി എന്നല്ലാതെ  എന്ത്  പറയാൻ പണ്ടെങ്ങോ  ചക്ക വെട്ടിയിട്ടപ്പം മുയല്  ചത്തെന്നു കരുതി എന്നും ഇവിടെ മുയലിനെ കൊന്നുതാരാം എന്ന് ദേശക്കാരോട് നാഴികക്കു   നാല്പ്പത് വട്ടം പാടി നടക്കുകയാണ് ആശാൻ ..കളി കാര്യത്തിലേക്ക് കടന്നെന്നു പാണനാർക്കു മാത്രമല്ല സാക്ഷാൽ ഭരത പുത്രൻ അട്വാന്ജിക്കും ബോധ്യം ആയി ..എന്നാ പിന്നെ ഗുജറാത്തിയുടെ മോഹം ഒന്നു  കാണാല്ലോ എന്ന് പുള്ളിയും മനസ്സില് കുറിച്ചിട്ടു ..പകരക്കാരൻ ആയി മദ്ധ്യ ദേശത്ത് നിന്നും ഒരു പുതിയ അവതാരം എടുത്തു കളത്തിലേക്ക്‌  ഇട്ടു ആശാൻ "കളി കന്നപ്പനോടാണോ" ?     പൊട്ടലും ചീറ്റലും ചട്ടിയും കലവും ഉടക്കലും കലാപരിപാടികൾ രണ്ടു നാൾ അരങ്ങു തകർത്തു അവസാനം എന്നും തല്ലും വഴക്കുമായി നാൾ നീക്കുന്ന ഭാര്യ -ഭർത്താക്കന്മാരുടെ  സനധി പോലെ പിണക്കം നടിച്ചു കിടക്കുന്ന മണവിയുടെ പല്ലവി നമ്മുടെ രാജ് നാഥനും എടുത്തങ്ങു വീശി .....ശേഷം കഥാന്ത്യം ചിന്തനീയം "ദേ കിടക്കുന്നു ആശാൻ പെട്ടീം പടോം മടക്കി മണിയറയിൽ "
ഇനി അടുത്ത അങ്കത്തിനു തട്ടിൽ കാണാം ....................
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ